അബ്ദുല്‍ കരിം മേച്ചേരിക്ക് ഐവ യാത്രയയപ്പ് നല്‍കി

Update: 2021-09-06 08:11 GMT

ജിദ്ദ: ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം വൈസ് പ്രസിഡന്റും ജിദ്ദയിലെ കായിക സാമൂഹിക മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വവുമായ അബ്ദുല്‍ കരിം മേച്ചേരിക്ക് ഐവ യാത്രയയപ്പ് നല്‍കി. നശ്‌രിഫ്, കരിം മഞ്ചേരി, ജരീര്‍ വേങ്ങര, ഷാനവാസ് വണ്ടൂര്‍, മന്‍സൂര്‍ വണ്ടൂര്‍, ഇസ്മായില്‍ പുള്ളാട്ട്, എം എ ആര്‍ നെല്ലിക്കാപറമ്പ്, നൗഷാദ് ഓച്ചിറ, ഹനീഫ ബെര്‍ക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സൗമ്യത മുഖമുദ്രയാക്കിയ നിസ്വാര്‍ഥനായ പ്രവര്‍ത്തകനായിരുന്ന കരിം ഐവയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍നിന്ന് നയിച്ച നേതാവായിരുന്നെന്ന് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സലാഹ് കാരാടാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി നാസര്‍ ചാവക്കാട്, ട്രഷറര്‍ അബ്ബാസ് ചെങ്ങാനി സംസാരിച്ചു.

Tags:    

Similar News