വിടപറഞ്ഞത് പണ്ഡിത ധര്‍മം നിര്‍വഹിച്ച അതുല്യപ്രതിഭ: ഐഎസ്എഫ് ഖത്തീഫ്

ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ മറക്കാനാവാത്ത വിധം സ്മരിക്കപ്പെടും

Update: 2019-03-09 18:42 GMT

ദമ്മാം: സമകാലിക ഇന്ത്യയിലെ അരക്ഷിത സമൂഹത്തിന് നിര്‍ഭയത്വത്തോടെ നേതൃത്വം നല്‍കി പണ്ഡിത ധര്‍മം നിര്‍വഹിച്ച അതുല്യപ്രതിഭയായിരുന്നു ഉസ്താദ് മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഈ എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി അനുസ്മരിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ മറക്കാനാവാത്ത വിധം സ്മരിക്കപ്പെടും. യഥാര്‍ത്ഥ പണ്ഡിതന്റെ ധര്‍മമെന്തെന്ന് സ്വജീവിതത്തിലൂടെ കാണിച്ച് കൊടുത്ത ഒരു പണ്ഡിത പ്രതിഭയാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമുള്ള ദുഖത്തില്‍ പങ്കുചേരുന്നതായും അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റാഫി വയനാട്, സെക്രട്ടറി നിഷാദ് നിലമ്പുര്‍, യൂനുസ് എടപ്പാള്‍, റാഫി ത്യശൂര്‍, റഈസ് കടവില്‍ സംസാരിച്ചു.



Tags: