പുതിയ അധ്യയനവര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

2019- 2020 അധ്യയനവര്‍ഷത്തേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. എല്‍കെജി ക്ലാസുകളിലേക്ക് നറുക്കെടുപ്പിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും.

Update: 2019-01-14 20:47 GMT

ജിദ്ദ: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ പുതിയ അധ്യാനവര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. 2019- 2020 അധ്യയനവര്‍ഷത്തേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. എല്‍കെജി ക്ലാസുകളിലേക്ക് നറുക്കെടുപ്പിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും. എല്‍കെജിയിലേക്ക് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് ഏപ്രില്‍ ഒന്ന് 2019 ആവുമ്പോള്‍ കുറഞ്ഞത് മൂന്നരവയസെങ്കിലുമുണ്ടായിരിക്കണം.

യുകെജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളവര്‍ക്ക് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റില്‍ ഇടംനേടാന്‍ സാധിക്കും. ഒന്നാം ക്ലാസുമുതല്‍ 3 വരെയുള്ള മക്ക പരിധിയില്‍പെട്ട വിദ്യാര്‍ഥികളെ പ്രവേശന നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. 6,7,8,9,11 ക്ലാസുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യര്‍ഥികളില്‍ അഡ്മിഷന്‍ ടെസ്റ്റ് നടത്തി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iisjed.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


Tags:    

Similar News