ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് 97 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ

കുവൈത്ത്, ഖത്തര്‍, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇത്രയം സര്‍വീസുകള്‍ നടത്തുക. കുവൈത്തില്‍നിന്ന് 23, സൗദിയില്‍നിന്ന് 36, ഒമാനില്‍നിന്ന് 10, ഖത്തറില്‍നിന്ന് 28 എന്നിങ്ങനെയാണ് സര്‍വീസുകള്‍.

Update: 2020-05-23 07:05 GMT

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 97 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. കുവൈത്ത്, ഖത്തര്‍, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇത്രയം സര്‍വീസുകള്‍ നടത്തുക. കുവൈത്തില്‍നിന്ന് 23, സൗദിയില്‍നിന്ന് 36, ഒമാനില്‍നിന്ന് 10, ഖത്തറില്‍നിന്ന് 28 എന്നിങ്ങനെയാണ് സര്‍വീസുകള്‍.

സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 180 സര്‍വീസുകളില്‍ പകുതിയും തങ്ങള്‍ക്കാണ് ലഭിച്ചതെന്ന് ഇന്‍ഡിഗോ പറഞ്ഞു. എല്ലാ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളും പാലിച്ച് മാത്രമായിരിക്കും സര്‍വീസ് നടത്തുക. എന്നാല്‍, സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ തയ്യാറായിട്ടില്ല. 

Tags:    

Similar News