പിണറായി വിജയന്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

അധികാരത്തിലേറിയ നാളുമതല്‍ ധാരാളം മഹിമകള്‍ പറഞ്ഞു സ്വയം പുളകിതനായി അഭിരമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വേച്ഛാധിപത്യ ശൈലിയില്‍ സ്വന്തം തീരുമാനങ്ങള്‍ മാത്രം നടപ്പില്‍ വരുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്.

Update: 2020-07-26 18:58 GMT

ദമ്മാം: പിണറായി വിജയന്‍ ഊതിവീര്‍പ്പിച്ച ബലൂണാണെന്നും ഇനിയും നാറാന്‍ നില്‍ക്കാതെ മുഖ്യ മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

അധികാരത്തിലേറിയ നാളുമതല്‍ ധാരാളം മഹിമകള്‍ പറഞ്ഞു സ്വയം പുളകിതനായി അഭിരമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വേച്ഛാധിപത്യ ശൈലിയില്‍ സ്വന്തം തീരുമാനങ്ങള്‍ മാത്രം നടപ്പില്‍ വരുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്. തുടക്കത്തില്‍ ആര്‍ജ്ജവമുള്ള മുഖ്യമന്ത്രി എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊക്കെ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരങ്ങള്‍ ആയിരുന്നുവെന്ന് കേരള ജനത മനസിലാക്കിയിരിക്കുന്നു. അവസാനമെത്തി നില്‍ക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയായി.

കൂടുതല്‍ വഷളാകാന്‍ നില്‍ക്കാതെ എത്രയും പെട്ടന്ന് മുഖ്യ മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിവാകുന്നതാണ് സര്‍ക്കാരിനും സിപിഎമ്മിനും നല്ലതെന്ന് സോഷ്യല്‍ ഫോറം ബ്രാഞ്ച് പ്രസിഡന്റ് മുനീര്‍ ഖാന്‍ കൊല്ലം, സെക്രട്ടറി സജീവ് തിരുവനന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

Tags: