ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
മനാമ എംപി ഡോ. സൂസന് കമാല്‍ ഉദ്ഘാടനം ചെയ്തു
മനാമ(ബഹ്റയ്ന്): മിഡിലീസ്റ്റ് ട്രേഡേഴ്സും അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് സംഘടിപ്പിച്ചു. ജനറല്‍ മെഡിസിന്, പ്രമേഹം, കൊളസ്ട്രോള്‍, പ്രഷര്‍, ലിവര്‍, കിഡ്നി തുടങ്ങി 10 ദിനാറിലേറെ ചെലവ് വരുന്ന സേവനങ്ങള്‍ സൗജന്യമായി നല്കി. നാനൂറിലേറെ പേര് ക്യാംപില്‍ പങ്കെടുത്തു. കൂടാതെ പ്രത്യേക ഇളവോടുകൂടിയ സര്‍വീസുകള്‍, കണ്സല്റ്റേഷന്, മരുന്നുകള്‍ എന്നിവയും അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാര്‍ഡ് വഴി ഉപഭോക്താവിന്നു ലഭിക്കാനുള്ള സൗകര്യമൊരുക്കി. മനാമ എംപി ഡോ. സൂസന് കമാല്‍ ഉദ്ഘാടനം ചെയ്തു. മിഡില്‍ ഈസ്റ്റ് ബിഡിഎം സല്മാന് അല്‍ഖാന്‍, അല്‍ ഹിലാല്‍ ബ്രാഞ്ച് മാനേജര്‍ ലിജോയ് സംബന്ധിച്ചു. ജനങ്ങളുമായി ബന്ധപ്പെപട്ട സേവന പ്രവത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്നും മുന്നിലുണ്ടാവുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ജവാദ് പാഷയും സെക്രട്ടറി യുസുഫ് അലിയും ഉറപ്പുനല്‍കി. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് അലി അക്ബര്‍ സെക്രട്ടറി റഫീഖ് അബ്ബാസ് കമ്മിറ്റിയംഗങ്ങളായ അലി റാണ, റംഷി വയനാട്, അന്‍വര്‍ കുറ്റിയാടി, അഷ്റഫ് മൗലവി, തന്‍സീബ്, ഷംസീര്‍ അല്ഹസ്സം, ഫൈസല്‍, നബീല്‍ തിരുവള്ളൂര്‍, മൊയ്ദു മുഹറഖ്, നജീബ് പിണറായി, ഹംസ റിഫ, അനസ് ഹൂറ, റഷീദ് നിലമ്പൂര്‍ നേതൃത്വം നല്കി.