ഇന്ത്യന്‍ സോഷ്യല്‍ ഫോറം നിശാസംഗമം സംഘടിപ്പിച്ചു

Update: 2020-02-22 17:56 GMT

ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷറഫിയ ബ്ലോക്ക് നിശാസംഗമം സംഘടിപ്പിച്ചു. ദിവസത്തിന്റെ ഏറിയ പങ്കും ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഷറഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളായ പ്രവാസികള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്. ഇവരില്‍ അധികപേരും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്നവരാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. അര്‍ധരാത്രി വരെ നീളുന്ന ജോലികാരണം ഷറഫിയയിലും ജിദ്ദയിലെ മറ്റു പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ-സാസ്‌കാരിക പരിപാടികളിലൊന്നും ഭാഗമാവാന്‍ കഴിയാറില്ല. പൗരത്വ വിഷയത്തെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും സംഗമം ചര്‍ച്ച ചെയ്തു. ഇത്തരത്തില്‍ വൈകി ജോലി അവസാനിക്കുന്നവര്‍ക്കു വേണ്ടി ആരോഗ്യ-മാനസികോല്ലാസ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തീരുമാനിച്ചു. നിരവധി പേര്‍ സംഗമത്തില്‍ പങ്കാളികളായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, സ്‌റ്റേറ്റ് കമ്മിറ്റിയംഗം ഹസന്‍ മങ്കട എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് യാഹുട്ടി തിരുവേഗപ്പുറ, സെക്രട്ടറി ജംഷീദ് ചുങ്കത്തറ, ബ്ലോക്ക് കമ്മിറ്റിയംഗം റഫീഖ് മക്കരപ്പറമ്പ്, ശബാബ്, ബ്രാഞ്ച് പ്രസിഡന്റ് ഹസയ്‌നാര്‍ മാരായമംഗലം, കന്തറ ബ്രാഞ്ച് പ്രസിഡന്റ് ഷഫീഖ് മുണ്ടേരി നേതൃത്വം നല്‍കി.




Tags:    

Similar News