ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെംബര്‍ഷിപ്പ് കാംപയിന്‍ നടത്തി

Update: 2020-10-03 15:04 GMT

ഖത്തര്‍: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം സംഘടിപ്പിച്ച മെംബര്‍ഷിപ്പ് കാംപയിനിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയാ ബ്ലോക്ക് കമ്മിറ്റി ബിഹാര്‍ സ്വദേശികള്‍ക്ക് സോഷ്യല്‍ ഫോറം മെംബര്‍ഷിപ്പ് വിതരണം ചെയ്തു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലാം കുന്നുമ്മല്‍ പ്രവര്‍ത്തകരെ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം ഡല്‍ഹി ഘടകം സെക്രട്ടറി ഗുലാം റസൂല്‍ സംഘടനയെ പരിചയപ്പെടുത്തി. നിലവില്‍ ബിഹാറില്‍ രൂപം കൊണ്ട പിഡിഎ മുന്നയിലുള്ള എസ് ഡിപി ഐ അടക്കമുള്ള പാര്‍ട്ടികളുടെ വിജയത്തിന്നു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നിലവിടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എസ് ഡിപി ഐ സെക്രട്ടറി ഡോ. ആവാദ് ഷെരീഫ് വെബിനാറിലുടെ യോഗത്തില്‍ സംസാരിച്ചു. ബിഹാറില്‍ നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎ മുന്നണിയുടെ മുസ് ലിം-ദലിത് വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ബോധവാന്‍മാരാവാണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ഐസിബിഎഫും ഡമാന്‍ ഇന്‍ഷൂറന്‍സും സംയുക്തമായി പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പൊളിസിയെ കുറിച്ച് യോഗത്തില്‍ പരിചയപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി ഇസ്മായില്‍ ചാവക്കാട് സംസാരിച്ചു.

Indian Social Forum membership campaign




Tags: