ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടല്‍; ബീഹാര്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Update: 2019-10-08 06:38 GMT

ഹഫര്‍ അല്‍ ബാത്തിന്‍(സൗദി): ഏറ്റെടുക്കാന്‍ ബന്ധുക്കളില്ലാതെ മൂന്നു മാസമായി ഹഫര്‍ അല്‍ ബാത്തിന്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ബീഹാര്‍ സ്വദേശിയുടെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഖബറടക്കി. ബീഹാര്‍ സീതാമാര്‍ഹി സ്വദേശി മുഹമ്മദ് അന്‍സാരി-ഖമറുല്‍ ഖാത്തൂന്‍ ദമ്പതികളുടെ മകന്‍ അഖ്തര്‍ അന്‍സാരി(36)യുടെ മൃതദേഹമാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കിയത്. കഴിഞ്ഞ ജൂലൈ മാസം ആദ്യം ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഇദ്ദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ എത്തിയത്. വന്നയുടനെ രോഗബാധിതനായ ഇദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജൂലൈ 11ന് മരണപ്പെടുകയുമായിരുന്നു. സ്‌പോണ്‍സര്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കുകയോ മറ്റ് നിയമ നടപടികളില്‍ സഹകരിക്കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസി വോളന്റിയറുമായ നൗഷാദ് കൊല്ലത്തിനെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഭാര്യ: ഖമറുന്നിസ. മക്കള്‍: അഹ്മദ് റിസ, ഫാത്തിമ ഖാത്തൂന്‍, ഹാമിദ് റിസ, ഹസ്മത് റിസ, സല്‍മ ഖാത്തൂന്‍.




Tags:    

Similar News