ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

Update: 2019-10-27 19:17 GMT

ദമ്മാം: ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോവുന്ന അബ്ദുല്‍ സലാം മഞ്ചേരിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദമ്മാമില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു.

അത്തീഫ് എടക്കാട്, റനീഷ് ചാലാട്, ബാസില്‍ കൊണ്ടോട്ടി, ഷാജഹാന്‍ തിരുവനന്തപുരം, നാസര്‍ ഒറ്റപ്പാലം, ഹുസൈന്‍ മണക്കടവ്, അഫ്‌നാസ് കണ്ണൂര്‍ സംബന്ധിച്ചു. അബ്ദുല്‍ സലാം മഞ്ചേരിക്കുള്ള ഉപഹാരം സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് സെക്രട്ടറി സുബൈര്‍ നാറാത്ത് കൈമാറി. 

Tags:    

Similar News