ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വ പരിശീലന ക്യാംപ് നടത്തി
ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കോഓഡിനേറ്റര്‍ അശ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്തു
ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരളഘടകം ഏകദിന നേതൃത്വ പരിശീല ക്യാംപ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കോഓഡിനേറ്റര്‍ അശ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്, കേന്ദ്ര കമ്മിറ്റിയംഗം അബ്ദുസ്സലാം മാസ്റ്റര്‍ സംബന്ധിച്ചു. ജിദ്ദ ആസ്ഥാനമായുള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം(എംഐസിഎസ്) ചെയര്‍മാന്‍ അബ്ദുല്‍ഗനി, അശ്‌റഫ് മൊറയൂര്‍, സോഷ്യല്‍ മീഡിയാ ആക്റ്റിവിസ്റ്റ് ഷര്‍നാസ് അശ്‌റഫ്, നാസര്‍ കൊടുവള്ളി, നസീബ് പത്തനാപുരം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സമാപനത്തോടനുബന്ധിച്ച് ക്യാംപ് അംഗങ്ങള്‍ക്കായി വിവിധ കലാ-കായിക മല്‍സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. റഹീം വടകര, മുബാറക്ക് ഫറോക്ക്, നാസര്‍ ഒടുങ്ങാട്, അശ്‌റഫ് മേപ്പയ്യൂര്‍, സുബൈര്‍ നാറാത്ത്, കുഞ്ഞിക്കോയ താനൂര്‍, അഹമ്മദ് യൂസുഫ് നേതൃത്വം നല്‍കി.