ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Update: 2021-08-17 17:15 GMT

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള ഘടകത്തിന് കീഴിലുള്ള ബ്രാഞ്ച്, ബ്ലോക്ക് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ആഗസ്ത് അവസാന വാരത്തോടെ മുഴുവന്‍ ബ്രാഞ്ച് സമ്മേളനങ്ങളും പൂര്‍ത്തിയാക്കി പുതിയ ഭാരവാഹികള്‍ നിലവില്‍ വരും.


 സപ്തംബര്‍ മാസത്തോടെ ബ്ലോക്ക് സമ്മേളനങ്ങളും, ശേഷം ദമ്മാം മേഖല സമ്മേളനവും പൂര്‍ത്തിയാവുന്നതോടെ മൂന്നുവര്‍ഷത്തേക്കുള്ള സംസ്ഥാന ഘടകവും നിലവില്‍ വരുമെന്ന് തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള സോഷ്യല്‍ ഫോറം ദമ്മാം കേരള ഘടകം സെക്രട്ടേറിയറ്റ് അംഗം സുബൈര്‍ നാറാത്ത് അറിയിച്ചു.

Tags: