ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് നാളെ

ഉച്ചയ്ക്ക് ഒരുമണി മുതല്‍ മുതല്‍ വൈകീട്ട് 6 മണി വരെ ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് ക്യാംപ് നടക്കുക.

Update: 2020-08-06 07:05 GMT

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് നാളെ നടക്കും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ മുതല്‍ വൈകീട്ട് 6 മണി വരെ ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് ക്യാംപ് നടക്കുക.

കൊവിഡ് പശ്ചാതലത്തില്‍ രക്തമാവശ്യമുള്ള രോഗികള്‍ കൂടിവരുന്നത് കണക്കിലെടുത്താണ് ക്യാംപ് ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ 90028745, 94096978 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.  

Tags:    

Similar News