ജാമിഅ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത് പോലിസ് തേര്‍വാഴ്ചയും ജാനാധിപത്യ വിരുദ്ധ നടപടിയുമാണെന്ന് റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി

ജാമിഅ, അലിഗഡ് എന്നിവിടങ്ങളില്‍ നടന്നു വരുന്ന ജനാധിപത്യരീതിയില്‍ ഉള്ള സമരങ്ങളെ പോലിസിനെ ഉപയോഗപ്പെടുത്തി പരാജയപ്പെടുത്താനാണ് ഫാസിസ്റ്റ് മോഡി ഭരണഗൂഡം ശ്രമിക്കുന്നത്.

Update: 2019-12-16 11:48 GMT

റിയാദ്: ഇന്ത്യയില്‍ പൗരത്വ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളായ ജാമിഅ, അലിഗഡ് എന്നിവിടങ്ങളില്‍ നടന്നു വരുന്ന ജനാധിപത്യരീതിയില്‍ ഉള്ള സമരങ്ങളെ പോലിസിനെ ഉപയോഗപ്പെടുത്തി പരാജയപ്പെടുത്താനാണ് ഫാസിസ്റ്റ് മോഡി ഭരണഗൂഡം ശ്രമിക്കുന്നത്. തീര്‍ത്തും ജനാധിപത്യവിരുദ്ധവും ഭരണഘടനാ പൗരന് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റില്‍പരത്തുന്ന കിരാത നടപടിയുമാണെന്ന് ഫോറം വിലയിരുത്തി. ഫോറം കുട്ടികള്‍ക്ക് സര്‍വ്വ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിച്ചു ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാകുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ഇതിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ആയതിനാല്‍ തന്നെ രാജ്യത്തു ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഫാസിസ്റ്റുകള്‍ക്കുള്ള താക്കീതാണ്.

അന്താരാഷ്ട്ര തലത്തിലും പ്രതിഷേധങ്ങള്‍ നടന്നു വരുന്ന കാര്യം മോഡിയും അമിത്ഷായും എത്രനാള്‍ കണ്ടില്ലയെന്നു നടിക്കും. ഇവര്‍ രാജ്യത്തിന് അപമാനമാണ്. ലോകത്തു പലയിടങ്ങളിലും അതുപോലെകേംബ്രിഡ്ജിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ പോലും വമ്പിച്ച പ്രധിഷേധങ്ങള്‍ നടക്കുന്നുണ്ട്.

വേണ്ടിവന്നാല്‍ രണ്ടാം സ്വാത്രന്ത്യസമരം സംഘടിപ്പിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ മുന്‍പോട്ടു വരുമെന്നും അത് ഫാഷിസ്റ്റ് ഗവണ്മെന്റ്‌റിന്റെ അന്ത്യംകുറിക്കുമെന്ന് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ച ഹാരിസ് മംഗലാപുരം ഓര്‍മിപ്പിച്ചു.ജനറല്‍ സെക്രട്ടറി ബഷീര്‍ കാരന്തുര്‍, വൈസ് പ്രസിഡന്റ്റഷീദ് ഖാന്‍ സംസാരിച്ചു.