ഐഎസ്എല്‍ ഫൈനലിന്റെ ആരവത്തില്‍ ഇന്ത്യന്‍ പ്രവാസികളും

Update: 2022-03-20 18:39 GMT

കബീര്‍ കൊണ്ടോട്ടി

ജിദ്ദ: ഗോവ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനലിന്റെ ആരവത്തില്‍ മുഴുകി ഇന്ത്യന്‍ പ്രവാസികളും. ഫുട്‌ബോളിനെ ഏറെ നെഞ്ചിലേറ്റുന്ന മലപ്പുറം ജില്ലക്കാര്‍ വലിയൊരു വിഭാഗം പ്രവാസികളായി കഴിയുന്ന ജിദ്ദയില്‍ ഐഎസ്എല്‍ ഫൈനല്‍ മല്‍സരം കാണാന്‍ നേരത്തെ തന്നെ ജോലികള്‍ പൂര്‍ത്തിയാക്കി ഒരുങ്ങിയിരുന്നു. ഫൈനല്‍ മല്‍സരത്തിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് എത്തിയതോടെ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഏറെ ആവേശത്തിലായിരുന്നു.

ജിദ്ദയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ വസിക്കുന്ന ഷറഫിയയില്‍ അബീര്‍ ഗ്രൂപ്പ് ബിഗ് സ്‌ക്രീന്‍ ഒരുക്കിയിരുന്നു. നിരവധി പേര്‍ ഒരുമിച്ചിരുന്ന് ആരവത്തോടെ മല്‍സരം കാണാന്‍ ബിഗ് സ്‌ക്രീനിന്റെ മുന്നിലെത്തി. പ്രവാസി ഇന്ത്യക്കാരുടെ ആവേശം കണ്ടപ്പോള്‍ ഫുട്ബാള്‍ പ്രിയരായ സൗദി സ്വദേശികളും ബിഗ് സ്‌ക്രീനില്‍ മല്‍സരം കാണാനെത്തി. ഫൈനല്‍ പോരാട്ടത്തിന്റെ വിജയികളെ അറിയാന്‍ പ്രവചന മല്‍സരവും സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News