ഇന്ത്യ-യുഎഇ വിമാന സര്‍വീസ്: സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് എമിറേറ്റ്‌സ്

Update: 2021-07-15 17:50 GMT

ദുബയ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യ-യുഎഇ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണന്ന് എമിറേറ്റ്‌സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ആദില്‍ അല്‍ റിദ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും കൊവിഡ് വ്യാപനം വിശദമായി പഠിച്ച് സര്‍വീസ് ആരംഭിച്ചാല്‍ എന്തൊക്കെ നടപടികളായിരിക്കണം സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ പഠിച്ചായിരിക്കും സര്‍വീസ് ആരംഭിക്കുക. രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തില്‍ പ്രത്യക്ഷപ്പെട്ട മാരകമായ ഡെല്‍റ്റ വൈറസ് നിലവില്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വൈറസ് ശ്വാസകോശങ്ങളിലെ കോശങ്ങളില്‍ പെട്ടെന്ന് അതിക്രമിച്ച് കയറുന്ന വിഭാഗമാണ്. ഇന്ത്യയില്‍ രോഗ വ്യാപനം കൂടിയതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് യുഎഇയിലെക്കുള്ള സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. അതേ സമയം ഗോള്‍ഡന്‍ വിസക്കാരും പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലും അര്‍മീനിയ പോലെയുള്ള രാജ്യങ്ങളിലൂടെയും യുഎഇയിലെത്തുന്നുണ്ട്. ഇത്തരം യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് ആണെങ്കിലും 10 ദിവസമെങ്കിലും ക്വാറന്റൈനില്‍ കഴിയണം.

India-UAE flight service: Emirates awaits govt decision

Tags:    

Similar News