പൗരത്വ നിയമത്തിനെതിരേ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ പ്രതിഷേധ സെമിനാര്‍

ഹായിലിലെ വിവിധ രാഷ്ട്രീയ സാമൂഹികസംഘടനകളെ പങ്കെടുപ്പിച്ച് നടന്ന പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

Update: 2019-12-20 20:09 GMT

ഹായില്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ 'എന്‍ആര്‍സി-സിഎഎ ഇനി എന്ത്' എന്ന വിഷയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹായില്‍ ഏരിയാ പ്രതിഷേധ സെമിനാര്‍ സംഘടിപ്പിച്ചു. ഹായിലിലെ വിവിധ രാഷ്ട്രീയ സാമൂഹികസംഘടനകളെ പങ്കെടുപ്പിച്ച് നടന്ന പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് അബ്ദു ഉപ്പള സംസാരിച്ചു. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് നടപ്പാക്കിയ നിയമത്തിനെതിരേ സംഘടനാ പക്ഷപാതം മറന്നുകൊണ്ട് എല്ലാ പ്രവാസികളും ഒന്നിച്ചുനിന്ന് പ്രതിഷേധിക്കണമെന്നു അദ്ദേഹം സൂചിപ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കരീം വേളം (തനിമ), മുനീര്‍ സഖാഫി (ഐസിഎഫ്), ഷാഹിദ് മൗലവി (കെഎന്‍എം), റഹൂഫ് ഇരിട്ടി (സോഷ്യല്‍ ഫോറം), സാമൂഹികപ്രവര്‍ത്തകന്‍ ചാന്‍സന്‍ റഹ്മാന്‍, അഷ്‌റഫ് ഈറ്റ് വെല്‍ എന്നിവര്‍ പങ്കെടുത്തു. ഫ്രറ്റേണിറ്റി ഫോറം ഏരിയാ പ്രസിഡന്റ് ബാവ താനൂര്‍ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം ഏരിയ സെക്രട്ടറി ഷമീം ശിവപുരം, അര്‍ഷാദ് വടകര സംസാരിച്ചു. 

Tags:    

Similar News