സന്ദേശസദസ് സംഘടിപ്പിച്ചു

Update: 2021-11-24 07:35 GMT

ഹായില്‍: ഭാരങ്ങള്‍ ഇറക്കിവയ്ക്കുക, വിലങ്ങുകള്‍ അഴിച്ചുമാറ്റുക എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 'പ്രിയപ്പെട്ട നബി ' സന്ദേശസദസ് സംഘടിപ്പിച്ചു. പ്രവാചകജീവിതത്തെ വിശ്വാസികള്‍ മാതൃകയാക്കേണ്ടതിന്റെ ആവശ്യകത സദസ്സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സിറ്റി ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പ്രസിഡന്റ് റഊഫ് ഇരിട്ടി ഉദ്ഘാടനം ചെയ്തു.

ഫ്രറ്റേണിറ്റി ഫോറം സെക്രട്ടറി ഷാന്‍ തിരുവനന്തപുരം വിഷയാവതരണം നടത്തി. ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ഷമീം ശിവപുരം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ് റഹ്മാന്‍, നവാസ് പന്തുവിള, ബാവ താനൂര്‍, പ്രോഗ്രാം കണ്‍വീനര്‍ സൈദ് ബുഖാരി തൊളിക്കോട് എന്നിവര്‍ സംസാരിച്ചു.

Tags: