ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ്

Update: 2020-07-12 15:48 GMT

ജിദ്ദ: 31 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേയ്ക്ക് മടങ്ങുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകന്‍ സി ടി അബ്ദുല്‍ ലത്തീഫിന് ജിദ്ദ റിഹേലി ഘടകം യാത്രയപ്പ് നല്‍കി. മലപ്പുറം ചേറൂര് സ്വദേശിയായ അബ്ദുല്‍ ലത്തീഫ്, ദഹബാനിലുള്ള റദുവ ചിക്കന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

യാത്രയയപ്പ് ചടങ്ങില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ, കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ ഉപഹാരം നല്‍കി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റുവൈസ്, ഏരിയാ പ്രസിഡന്റ് കെ ഇ അന്‍സാജ്, അബ്ദുല്‍ കരിം, അഷ്റഫ് വല്ലാഞ്ചിറ എന്നിവര്‍ പങ്കെടുത്തു. 

Tags: