'മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ': ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വെബിനാര്‍ സംഘടിപ്പിച്ചു

Update: 2020-11-07 11:32 GMT

മനാമ: 'മാനവികതയുടെ മുന്നേറ്റം പ്രവാചകനിലൂടെ' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം വെബിനാര്‍ സംഘടിപ്പിച്ചു. പ്രപഞ്ച സൃഷ്ടാവിന്റെ പരമാധികാരം അംഗീകരിക്കാത്ത സമൂഹം മറ്റ് പലതിന്റെയും അടിമത്വത്തില്‍ ആയിരിക്കുമെന്നും അത് മനുഷ്യ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുമെന്നും വെബിനറില്‍ മുഖ്യപ്രഭാഷണം നടത്തിയ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം അബ്ദുല്‍ മജീദ് ഖാസിമി പറഞ്ഞു. ആ തടസത്തെ നീക്കി പ്രപഞ്ച സൃഷ്ടാവിനെ പരിചയപ്പെടുത്തിയതിലൂടെ പ്രവാചകന്‍ മാനവ മുന്നേറ്റത്തിന് നല്‍കിയ സംഭാവന അമൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ബഹ്‌റയ്ന്‍ കേരള ഘടകം പ്രസിഡന്റ് അഷ്‌കര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജില്ലാ കൗണ്‍സില്‍ അംഗം ഖലീല്‍ സംസാരിച്ചു.

India Fraternity Forum conduct webinar




Tags:    

Similar News