ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍റാസ് ഘടകം രക്തദാന കാമ്പയിന്‍ സംഘടിപ്പിച്ചു

ക്യാംപില്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ അടക്കം നിരവധി ആളുകള്‍ രക്തദാനം നല്‍കി.

Update: 2020-08-24 08:48 GMT

അല്‍റാസ് (സൗദി അറേബ്യ): കൊവിഡ്-19 രോഗ ബാധിതര്‍ക്ക് ആശ്വാസവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന്റെ ഭാഗമായി അല്‍റാസ് ഘടകം അല്‍റാസ് ജനറല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാംപ് നടത്തി. ക്യാംപില്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ അടക്കം നിരവധി ആളുകള്‍ രക്തദാനം നല്‍കി. പ്രവാസികളില്‍നിന്നും മികച്ച പ്രതികരണമാണ് കാമ്പയിന് കിട്ടിയത്.

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികള്‍ക്കും ആരോഗ്യവകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍റാസ് ഘടകം നേതാക്കളായ ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി, സാലിഹ് കുംബള, ഷംനാദ് പോത്തന്‍കോട് എന്നിവര്‍ നേതൃത്വം നല്‍കി. 

Tags: