മനുഷ്യക്കടത്ത്: യുഎഇ കഴിഞ്ഞ വര്‍ഷം പിടികൂടിയത് 77 പേരെ

മുന്‍വര്‍ഷത്തേക്കാള്‍ മനുഷ്യക്കടത്ത് കേസുകള്‍ 60 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Update: 2019-05-07 00:30 GMT

അബുദബി: മനുഷ്യക്കടത്ത് കേസില്‍ കഴിഞ്ഞ വര്‍ഷം 77 പേരെ പിടികൂടിയതായി യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. 51 പേര്‍ ഇരയാക്കപ്പെട്ടതിനെ തുടര്‍ന്ന് 30 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ മനുഷ്യക്കടത്ത് കേസുകള്‍ 60 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

2017 ല്‍ 28 പേര്‍ ഇരയാക്കപ്പെട്ടതിനെ തുടര്‍ന്ന് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 48 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ വളരെ ഗൗരവമായി തന്നെ കൈകാര്യം ചെയ്യുമെന്ന് യുഎഇ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധസമിതിയുടെ ചെയര്‍മാന്‍ കൂടിയായ ഡോ. അന്‍വര്‍ പറഞ്ഞു. 

Tags:    

Similar News