കുവൈത്തില്‍ റെസ്‌റ്റോറന്റുകളിലെ ഹോം ഡെലിവറി സര്‍വ്വീസ് ഇനി കടല്‍ മാര്‍ഗ്ഗവും

പ്രമുഖ ഹോം ഡെലിവറി ശൃംഖലയായ 'തലബാത്' ആണ് നൂതനമായ ഈ പദ്ധതി ആവിഷ്‌കരിച്ചത്.

Update: 2020-07-25 17:39 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസ്‌റ്റോറന്റുകളിലെ ഹോം ഡെലിവറി സര്‍വ്വീസ് ഇനി മുതല്‍ കടല്‍ മാര്‍ഗവും ലഭ്യമാകും. പ്രമുഖ ഹോം ഡെലിവറി ശൃംഖലയായ 'തലബാത്' ആണ് നൂതനമായ ഈ പദ്ധതി ആവിഷ്‌കരിച്ചത്. കടല്‍ തീരത്തുള്ള റിസോര്‍ട്ടുകളില്‍ കഴിയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ സേവനം. നിലവില്‍ 13 പ്രമുഖ റെസ്‌റ്റോറന്റുകളുടെ സേവനമാണു ഇത് വഴി ലഭ്യമാക്കുക. ലോകത്ത് ആദ്യമായാണു ഇത്തരത്തിലുള്ള ഹോം ഡെലിവറി സര്‍വ്വീസ് എന്നാണു 'തലബാത്ത്' അവകാശപ്പെടുന്നത്. ഇതിനായി സ്പീഡ് ബോട്ടുകള്‍ ആണ് ഉപയോഗിക്കുക. 'തലബാത്ത്'ന്റെ മൊബെയില്‍ അപ്ലിക്കേഷന്‍ വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക.


Tags:    

Similar News