മക്കയില്‍ കനത്ത മഴ; നാല് ദിവസം മഴ തുടരും

Update: 2023-04-10 14:55 GMT

മക്ക: മക്കയിലെ ഹറമിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഴ തുടങ്ങിയത്. എന്നാല്‍ തീര്‍ത്ഥാടകരുടെ സഞ്ചാരത്തെയും ഉംറ കര്‍മ്മങ്ങളെയും മഴ ബാധിച്ചില്ല. മഴയത്ത് നനഞ്ഞാണ് വിശ്വാസികള്‍ ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. മഴ മുന്നറിയിപ്പുള്ളതിനാല്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയം തയ്യാറാക്കിയിരുന്നു. അടുത്ത വ്യാഴ്ച വരെ മക്ക, മദീന, ജിസാന്‍ റിയാദ്, അസീര്‍, അല്‍ബാഹ എന്നീ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പ് അറിയിച്ചത്.





Tags: