ഗാന്ധി ജയന്തി ദിനാചരണം: ഇന്ത്യന്‍ കോണ്‍സുലേറ്റ് വിപുലമായ പരിപാടികള്‍ നടത്തി

Update: 2019-10-03 18:12 GMT

ജിദ്ദ: മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിപുലമായ പരിപാടികള്‍ നടത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടന്ന പൊതുപരിപാടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശെയ്ഖ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ജീവിത ദര്‍ശനങ്ങള്‍ നാം ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. അറബ് യോഗ ഫൗണ്ടേഷന്‍ പ്രസിഡന്റ് നൗഫ് അല്‍ മര്‍വായി, സൗദി ഗസറ്റ് ചീഫ് എഡിറ്റര്‍ രാം നാരായണ അയ്യര്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് എന്നിവര്‍ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ മോയിന്‍ ക ഖ്തര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

    തുടര്‍ന്ന് കോണ്‍സുലേറ്റ് അങ്കണത്തില്‍ കോണ്‍സുല്‍ ജനറലിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നടുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. ഹജ്ജ് കോണ്‍സുല്‍ യൂംഖൈര്‍ബാം സാബിര്‍, അലി മുസാഫിര്‍ സക്കി പങ്കെടുത്തു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായി ഗാന്ധി ജയന്തി ആസ്പദമാക്കികൊണ്ടുള്ള പ്രസംഗ-ചിത്ര രചനാ മല്‍സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.



Tags:    

Similar News