സൗജന്യ വൃക്കരോഗ നിര്‍ണയവും ബോധവല്‍ക്കരണവും

ജിദ്ദ ഷറഫിയ്യ റയാനില്‍ മാര്‍ച്ച് 15ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് പരിപാടി. സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപിന് ഡോ. വിനീത പിള്ളയും പൊതുജനത്തിന് ഏറെ ഉപകാരപ്രദമായ ആരോഗ്യസെമിനാറിന് ജിദ്ദയിലെ ആരോഗ്യ ട്രെയ്‌നര്‍ കബീര്‍ കൊണ്ടോട്ടിയും നേതൃത്വം നല്‍കും.

Update: 2019-03-04 19:25 GMT

ജിദ്ദ: ലോക വൃക്കദിനത്തിന്റെ ഭാഗമായി മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ അല്‍ റയാന്‍ ഇന്റര്‍നാഷനല്‍ പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിര്‍ണയവും ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നു. ജിദ്ദ ഷറഫിയ്യ റയാനില്‍ മാര്‍ച്ച് 15ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് പരിപാടി. സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപിന് ഡോ. വിനീത പിള്ളയും പൊതുജനത്തിന് ഏറെ ഉപകാരപ്രദമായ ആരോഗ്യസെമിനാറിന് ജിദ്ദയിലെ ആരോഗ്യ ട്രെയ്‌നര്‍ കബീര്‍ കൊണ്ടോട്ടിയും നേതൃത്വം നല്‍കും.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന വൃക്കരോഗികള്‍ക്ക് സാന്ത്വനവും തണലുമാവുക, ബോധവല്‍ക്കരണത്തിലൂടെ വൃക്കരോഗ പ്രതിരോധപ്രവര്‍ത്തനം തുടങ്ങിയ ലക്ഷ്യത്തോടെ തുടക്കംകുറിച്ച മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ആലുങ്ങല്‍ 'ഒരുദിവസം ഒരു ഡയാലിസിസ് വിപ്ലവം' എന്ന പദ്ധതിയുടെ ഭാഗമായി 743 ഡയാലിസിസുകളാണ് ചെയ്തുകൊടുത്തത്. 2019ല്‍ മിഷന്‍ 1000 ന്റെ ഭാഗമായി ആയിരം ഡയാലിസിസാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഏതുസമ്പന്നനെയും പാവപ്പെട്ടവനാക്കുന്ന വൃക്കരോഗത്തിന്റെ സാധ്യതകള്‍ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികില്‍സിച്ചുമാറ്റാന്‍ കഴിയുന്ന ഒന്നാണ്. പ്രവാസികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കൂടുതലായി കണ്ടുവരുന്ന ഈ രോഗം എങ്ങനെ തടയമെന്നതിനും ആരോഗ്യകരമായ ജീവിതം എങ്ങനെ ആവാമെന്നുള്ളതിനുള്ള നിര്‍ദേശങ്ങള്‍ക്കും ജിദ്ദയിലെ പ്രവാസികള്‍ ക്യാംപ് ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ ജിദ്ദയിലെ സഫിറോ ഫൈന്‍ ഡൈനിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം ഇര്‍ഷാദ്, ജിദ്ദയിലെ കോ-ഓഡിനേറ്റര്‍മാരായ എ പി മുനീര്‍, കെ കെ ഷംസുദ്ദീന്‍, സക്കീര്‍ ഹുസൈന്‍, എം കെ ആസിഫ്, സൈഫുദ്ദീന്‍ ചേരിക്കല്ലന്‍, അല്‍റയാന്‍ ഇന്റര്‍നാഷനല്‍ പോളിക്ലിനിക് എംഡി ഷുഹൈബ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ഇസ്ഹാഖ്, സഫിറോ ഫൈന്‍ ഡൈനിങ് മാനേജര്‍ ആഷിക് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.




Tags:    

Similar News