മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലെ ആശുപത്രികളില്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം നല്‍കുന്ന സേവനങ്ങളെ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഹജ്ജ്കര്‍മത്തിനെത്തിയ ഹാജിമാരില്‍ രോഗികളും അവശരുമായ ഹാജിമാരെ പരിചരിക്കുന്നതിനു ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലെ 40 ബെഡ്, 30 ബെഡ് ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹാജിമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടു കൂടിയ ചികില്‍ ഇവിടങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് ഇന്നലെ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തി. ഇവിടങ്ങളില്‍ ഹാജിമാര്‍ക്കായി 24 മണിക്കൂറും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച പുരുഷ വനിതാ വോളന്റിയര്‍മാരാണ് ഹാജിമാര്‍ക്ക് സേവനമനുഷ്ഠിക്കുന്നത്. ഫ്രട്ടേണിറ്റിയുടെ ഈ സേവനത്തെ കോണ്‍സുലാര്‍ ജനറല്‍ പ്രത്യേകം അഭിനന്ദിച്ചു.