ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനക്ക് വിധേയമാവണം

മിഷ്‌രിഫ് ഫെയര്‍ ഗ്രൗണ്ടില്‍ സിക്‌സ്ത് റിങ് റോഡ് പ്രവേശന കവാടത്തിലെ ഹാള്‍ നമ്പര്‍ ആറിലാണ് എത്തേണ്ടത്.

Update: 2020-03-11 12:30 GMT

കുവൈത്ത് സിറ്റി: ഫെബ്രുവരി 27ന് ശേഷം വിദേശരാജ്യങ്ങളില്‍നിന്ന് കുവൈത്തിലെത്തിയ വിദേശികളോട് ആരോഗ്യ മന്ത്രാലയം പരിശോധനക്ക് എത്താന്‍ നിര്‍ദേശിച്ചു. മിഷ്‌രിഫ് ഫെയര്‍ ഗ്രൗണ്ടില്‍ സിക്‌സ്ത് റിങ് റോഡ് പ്രവേശന കവാടത്തിലെ ഹാള്‍ നമ്പര്‍ ആറിലാണ് എത്തേണ്ടത്. സിവില്‍ ഐഡിയും പാസ്‌പോര്‍ട്ടും നിര്‍ബന്ധമായും കൊണ്ടുവരണം. പരിശോധന നിര്‍ബന്ധമാണെന്നും വീഴ്ച വരുത്തിയാല്‍ നിയമനടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവര്‍ണറേറ്റിലുള്ളവര്‍ക്ക് വ്യത്യസ്ത തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്.

ജഹ്‌റ ഗവര്‍ണറേറ്റിലുള്ളവര്‍ മാര്‍ച്ച് 12 വ്യാഴാഴ്ചയും മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ താമസക്കാര്‍ മാര്‍ച്ച് 13നും ഫര്‍വാനിയ ഗവര്‍ണറേറ്റിലുള്ളവര്‍ 14നും ഹവല്ലി ഗവര്‍ണറേറ്റിലുള്ളവര്‍ 15നും അഹ്മദി ഗവര്‍ണറേറ്റിലുള്ളവര്‍ 16നും കാപിറ്റല്‍ ഗവര്‍ണറേറ്റിലെ താമസക്കാര്‍ മാര്‍ച്ച് 17നും ഹാജരാവണം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുമണി വരെയാണ് പ്രവര്‍ത്തന സമയം.



Tags:    

Similar News