ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

Update: 2021-06-28 08:15 GMT

മനാമ: കൊവിഡ് രണ്ടാം തരംഗം മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീം ക്യാപ്റ്റന്‍ സകീര്‍ ഹുസൈന് കിറ്റ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ് മഞ്ചേശ്വരം, അഷ്‌റഫ് എന്നിവര്‍ സന്നിഹിതരായി.

കൊവിഡായതിനാലും ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയതിന്നാലും ജോലിക്കുപോവാന്‍ കഴിയാത്തവര്‍, ആത്മാഭിമാനം കൊണ്ട് തങ്ങളുടെ ഗതികേട് പുറത്തുപറയാന്‍ പറ്റാത്തവര്‍, പ്രയാസം പുറത്തുപറയാതെ കുടുംബത്തോടൊപ്പം കഴിയുന്നവര്‍, ഇത്തരത്തില്‍ ന്യായമായും കൈത്താങ്ങ് അവകാശപ്പെട്ട ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞെന്നും സഹകരിച്ച എല്ലാ സുമനസുകള്‍ക്കും നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് അറിയിച്ചു.

Tags: