ദുബയില്‍ 1.7 ടണ്‍ മല്‍സ്യം പിടികൂടി

ദുബയ് നഗരസഭയും യുഎഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ദുബയ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ നിന്ന് ഇത്രയധികം മല്‍സ്യം പിടികൂടിയത്.

Update: 2019-03-02 16:28 GMT

ദുബയ്: സമുദ്ര മല്‍സ്യ ബന്ധന നിയമങ്ങള്‍ ലംഘിച്ച് പിടിച്ച് ദുബയ് മാര്‍ക്കറ്റില്‍ വില്‍പ്പനക്ക് വച്ച 17 ടണ്‍ മല്‍സ്യം അധികൃതര്‍ പിടികൂടി. ദുബയ് നഗരസഭയും യുഎഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ദുബയ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ നിന്ന് ഇത്രയധികം മല്‍സ്യം പിടികൂടിയത്.

മല്‍സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് പിടിച്ച വളര്‍ച്ചയെത്താത്ത മല്‍സ്യങ്ങളാണ് വില്‍പ്പനയ്ക്ക് വച്ചിരുന്നത്. ഇത്തരത്തില്‍ പിടികൂടിയ മീനുകള്‍ സന്നദ്ധ സംഘടനകള്‍ വഴി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കടല്‍ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 

Tags:    

Similar News