ഓളപ്പരപ്പിലെ ഒഴുകുന്ന ആദ്യ സ്മാര്‍ട്ട് മറൈന്‍ സ്‌റ്റേഷന്‍ ദുബയില്‍

Update: 2019-05-05 08:08 GMT

ദുബയ്: ആദ്യ സ്മാര്‍ട്ട് മറൈന്‍ ഫ്‌ളോട്ടിങ് സ്‌റ്റേഷന്‍ ദുബയ് ഫെസ്റ്റിവല്‍ സിറ്റിയില്‍ തുറന്നു. ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായറാണ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ജദ്ദാഫിലേക്കുളള അബ്ര സര്‍വീസുകള്‍ ഇവിടെ നിന്നുണ്ടാവും. ഫെസ്റ്റിവല്‍ സിറ്റിയെ ക്രീക്ക് മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കാനും ഇതോടെ സാധിച്ചു.

25 യാത്രാക്കാരെ വഹിക്കാന്‍ ശേഷിയുളളതാണ് ഫ്‌ളോട്ടിങ് സ്‌റ്റേഷന്‍. രാവിലെ ഏഴ് മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് പ്രവര്‍ത്തനം. 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടായിരിക്കും. 2016 ല്‍, ദുബയ് ഫെസ്റ്റിവല്‍ സിറ്റി വഴി 42,863 പേരും, 2017 ല്‍ 1,87,000 പേരും യാത്ര ചെയ്തു. 2018 ആയപ്പോഴേക്കും യാത്രാക്കാരുടെ എണ്ണം 2,45,000 ആയി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News