പ്രവാസികള്‍ക്കായി ഫെഡറല്‍ ബാങ്ക് പുതിയ സേവനങ്ങള്‍ ആരംഭിച്ചു

ബ്ലോക്ക് ചെയിന്‍ പിന്തുണയോടെ ആഗോള തലത്തില്‍ പണമിടാപാട് നനത്തുന്ന സ്ഥാപനമായ റിപ്പിളുമായി ഫെഡറല്‍ ബാങ്കിന്റെ ധാരണാ പത്രം ശ്യാം ശ്രീനിവാസനും റിപ്പില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മിറ്റ്‌ചെലും കൈമാറി

Update: 2019-03-29 06:45 GMT
ദുബയ്: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാനായി ഫെഡറല്‍ ബാങ്ക് രണ്ട് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നാട്ടിലേക്ക് പണം അയക്കാന്‍ ആര്‍ 3 കോര്‍ഡ് ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോഗ്രാഫിക് അല്‍ ഗോരിതം എന്നീ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പുമായി സഹകരിച്ച് സംവിധാനം ഏര്‍പ്പെടുത്തി നാട്ടിലേക്ക് പണം അയക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ പിന്തുണയോടെ ആഗോള തലത്തില്‍ പണമിടാപാട് നനത്തുന്ന സ്ഥാപനമായ റിപ്പിളുമായി ഫെഡറല്‍ ബാങ്കിന്റെ ധാരണാ പത്രം ശ്യാം ശ്രീനിവാസനും റിപ്പില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മിറ്റ്‌ചെലും കൈമാറി. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് രവി രഞ്ജിത്ത്, ഡപ്യൂട്ടി വെസ് പ്രസിഡന്റുമാരായ പി വി ജിതേഷ്, ബിനു തോമസ്, റിപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മിച്ചല്‍ സംബന്ധിച്ചു.



Tags:    

Similar News