എക്‌സ്പാറ്റ് സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍: തിരുവനന്തപുരം ജോതാക്കളായി

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യംബീസ് കണ്ണൂര്‍ എഫ്‌സിയുഎഇ യെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം എക്‌സ്പാറ്റ് സൂപ്പര്‍ ലീഗില്‍ വിജയിക്കളായത്.

Update: 2019-03-25 01:10 GMT

ദുബൈ: യുഎഇയിലെ മലയാളി പ്രവാസി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ ടീം ഏതാണെന്ന് തെരഞ്ഞെടുക്കുന്ന എക്‌സ്പാറ്റ് സൂപ്പര്‍ ലീഗില്‍ കോസ്റ്റല്‍ തിരുവനന്തപുരം ജോതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യംബീസ് കണ്ണൂര്‍ എഫ്‌സിയുഎഇ യെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം എക്‌സ്പാറ്റ് സൂപ്പര്‍ ലീഗില്‍ വിജയിക്കളായത്. അല്‍ എത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ജേതാകളായ തിരുവനന്തപുരം സെമിഫൈനലില്‍ പാലക്കാട് ജില്ലയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. ഏറെ കടുത്ത മത്സരം നടന്ന കണ്ണൂര്‍, തൃശൂര്‍ സെമിഫൈനലില്‍ രണ്ടേ ഒന്നിന് തോല്‍പ്പിച്ചാണ് കണ്ണൂരിന്റെ ഫൈനല്‍ പ്രവേശനം. ജോതാകള്‍ക്ക് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ ട്രോഫി സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തിന് മാധ്യമ പ്രവര്‍ത്തകന്‍ പി പി ശശിധരന്‍, ഐഎസ്എല്‍ ഫുട്‌ബോള്‍ ലീഗ് ചാനല്‍ ശബ്ദം ഷൈജു ദാമോദരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ദുബായിലെ ഇറാനിയന്‍ ക്ലബ്ബ് സ്‌റ്റോഡിയത്തിലാണ് ടൂര്‍ണമെന്റ് നടന്നത്. ത്വല്‍ഹത്ത്, യുബിഎല്‍ മാനോജിഗ് ഡയറക്ടര്‍ ബീബി ജോണ്, ഖമറുദ്ദീന്‍ എത്തിഹാദ് സ്‌പോര്‍ട്‌സ് , മുസ്തഫ എഎകെ, ജമാദ് എമിറേറ്റ്‌സ് ഫസ്റ്റ്, റഫീഖ് സിയാന, ഷാഫി, നാസര്‍ കെഫാ, ലത്തീഫ് ആലൂര്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.




Tags:    

Similar News