സൗദിയില്‍ സ്ഥാപനങ്ങള്‍ക്കായി സ്ഥാപിതവിസയ്ക്ക് തുടക്കംകുറിച്ചു

തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുകയോ രേഖകള്‍ സമര്‍പ്പിക്കാതെയോ ഖുവ്വ് എന്ന പേരിലാണ് നിബന്ധനകള്‍ക്ക് വിധേയമായി വിസ ലഭിക്കുക.

Update: 2020-03-03 05:07 GMT

ദമ്മാം: സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് അതിവേഗം വിസ ലഭ്യമാക്കുന്ന പദ്ധതിക്കു സൗദി സാമൂഹ്യ മാനവവികസനമന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് തുടക്കംകുറിച്ചു. തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുകയോ രേഖകള്‍ സമര്‍പ്പിക്കാതെയോ ഖുവ്വ് എന്ന പേരിലാണ് നിബന്ധനകള്‍ക്ക് വിധേയമായി വിസ ലഭിക്കുക. അടിസ്ഥാന എന്ന പേരിലുള്ള ആദ്യവിസകള്‍ നല്‍കിയ ശേഷം പിന്നീട് സ്ഥാപനത്തിന്റെ ആവശ്യത്തെക്കുറിച്ച് പഠിച്ച ശേഷം വീണ്ടും വിസ അനുവദിക്കും.

നിത്വാഖാത് പ്രകാരം സ്വദേശികളെ നിയമിക്കുന്നതിന് കമ്പനികള്‍ക്ക് ഒരുവര്‍ഷത്തെ സാവകാശം നല്‍കും. പുതിയ പദ്ധതി പ്രകാരം പ്രഥമഘട്ട വിസകള്‍ അനുവദിച്ച ശേഷം പിന്നീട് വിസ അനുവദിക്കുന്നതിന് മന്ത്രാലയ പ്രതിനിധികള്‍ സ്ഥാപനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിച്ച ശേഷമായിരിക്കും വീണ്ടും വിസ അനുവദിക്കുക. സ്വദേശികളെ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു പ്രേരിപ്പിക്കുകയും ജോലി ലഭ്യമാക്കുകയും ചെയ്യുകയാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Tags:    

Similar News