യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്ന യാത്രക്കാര്‍ക്ക് എംബസി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല

Update: 2020-09-01 10:26 GMT

ദുബയ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കു മടങ്ങുന്ന യാത്രക്കാര്‍ക്ക് എംബസി/സിജിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍, എയര്‍ സുവിദ രജിസ്‌ട്രേഷന്‍ ഇപ്പോഴും ആവശ്യമാണ്. അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമാണെങ്കിലും ദുബയ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. എയര്‍ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ദുബയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്നാണ് പുറപ്പെടുകയെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Embassy/CGI Registration not mandatory for passengers travelling UAE to India




Tags:    

Similar News