ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരം ചൊവ്വാഴ്ച രാവിലെ 5.10ന്

Update: 2021-07-18 12:36 GMT

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരം ചൊവ്വാഴ്ച രാവിലെ 5.10ന് നടക്കുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. ബലിപെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക മന്ത്രാലയം പുറത്തുവിട്ടു.

950ഓളം പള്ളികളിലും ഈദ്ഗാഹുകളിലുമാണ് നമസ്‌കാരം നടക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

Tags:    

Similar News