ആ ഭാഗ്യവാന്‍ ആറ്റിങ്ങല്‍ സ്വദേശി; പോക്കറ്റിലായത് 28 കോടി

അവനവഞ്ചേരി ഗ്രാമത്തുംമുക്ക് കണ്ണറമൂലവീട്ടില്‍ പുരുഷോത്തമന്‍-ഗീത ദമ്പതിമാരുടെ മകന്‍ ശരത്തിനാണ് (34) 28.65 കോടി ഇന്ത്യന്‍രൂപയ്ക്ക് തുല്യമായ തുക ലോട്ടറിയടിച്ചത്.

Update: 2019-01-04 01:33 GMT

ആറ്റിങ്ങല്‍: ദുബയ് ബിഗ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം ആറ്റിങ്ങല്‍ സ്വദേശിക്ക്. അവനവഞ്ചേരി ഗ്രാമത്തുംമുക്ക് കണ്ണറമൂലവീട്ടില്‍ പുരുഷോത്തമന്‍-ഗീത ദമ്പതിമാരുടെ മകന്‍ ശരത്തിനാണ് (34) 28.65 കോടി ഇന്ത്യന്‍രൂപയ്ക്ക് തുല്യമായ തുക ലോട്ടറിയടിച്ചത്.

ദുബയ് ജബല്‍അലി ഫ്രീസോണില്‍ നാഫ്‌കേ കമ്പനിയില്‍ 11 വര്‍ഷമായി ടെക്‌നീഷ്യനായി ജോലിചെയ്യുകയാണ് ശരത്ത്. ആറുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. പതിവായി ലോട്ടറിയെടുക്കുന്ന ശരത്തിന് നാട്ടില്‍ ഏറ്റവും വലിയ സമ്മാനത്തുകയായി ലഭിച്ചത് 5000 രൂപ മാത്രമാണ്.

ഓണ്‍ലൈനായെടുത്ത മൂന്ന് ടിക്കറ്റില്‍ ഒന്നിനാണ് ഇപ്പോള്‍ സമ്മാനം കിട്ടിയത്. ഒരു ടിക്കറ്റിന് 500 ദിര്‍ഹമാണ് വില. ശരത്തിന്റെ സഹോദരങ്ങളായ ശ്യാം, ശരണ്‍ എന്നിവര്‍ അബൂദബിയിലാണ്. കാര്‍ത്തികയാണ് ഭാര്യ. ഒരു വയസ്സുളള മകളുണ്ട്.  

Tags: