ദുബയ് കെഎംസിസി പാഠപുസ്ത കൈമാറ്റ മേള സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിച്ചുകഴിഞ്ഞ പാഠപുസ്തകങ്ങളും ഗൈഡുകളും കൈമാറി ഉയര്‍ന്ന ക്ലാസുകളിലേക്കുള്ളവ കൈപ്പറ്റുന്നതിനുള്ള ഒരു അവസരമൊരുക്കലാണ് ഈ സൗജന്യ പാഠപുസ്തക കൈമാറ്റ മേള ലക്ഷ്യമിടുന്നത്

Update: 2019-03-29 06:15 GMT

ദുബയ്: കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ പഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പാഠപുസ്തകങ്ങുടെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദസന്ദേശം പ്രചരിപ്പിക്കാനും വേണ്ടി ദുബൈ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ പാഠപുസ്തക കൈമാറ്റ മേള വെള്ളിയാഴ്ച വൈകിയിട്ട് 4 മുതല്‍ രാത്രി 10 വരെ ദുബയ് കെഎംസിസിസിയില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിച്ചുകഴിഞ്ഞ പാഠപുസ്തകങ്ങളും ഗൈഡുകളും കൈമാറി ഉയര്‍ന്ന ക്ലാസുകളിലേക്കുള്ളവ കൈപ്പറ്റുന്നതിനുള്ള ഒരു അവസരമൊരുക്കലാണ് ഈ സൗജന്യ പാഠപുസ്തക കൈമാറ്റ മേള ലക്ഷ്യമിടുന്നത്. വിമന്‍സ് വിങിന്റെ സജീവ പങ്കാളിത്തത്തോടെയാണ് ടെക്സ്റ്റ് ബുക്കുകളുടെ ശേഖരണവിതരണം നടക്കുക. അധ്യയനം കഴിഞ്ഞ ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങളും ഗൈഡുകളും (കേരള ആന്റ് സിബിഎസ്ഇ) പരമാവധി ശേഖരിച്ച് സൗജന്യ പാഠപുസ്തക കൈമാറ്റ മേളയിലെത്തിച്ച് തങ്ങളുടെ മക്കളോടൊപ്പം മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമായ ഈ മേള പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഴുവന്‍ രക്ഷിതാക്കളോടും ദുബയ് കെഎംസിസി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 04 2727773 ബന്ധപ്പെടുക.



Tags: