കുവൈത്തില്‍ മരുഭൂ പ്രദേശങ്ങളില്‍ റമദാന്‍ റിലീഫ് വിതരണം

റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ബുബിയാന്‍, ശുമൈമ അല്‍ മഗസീല്‍ എന്നീ മേഖലകളില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. ആവശ്യമായ ഭക്ഷ്യ വിഭവങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Update: 2021-04-17 01:44 GMT

കുവൈത്ത്: പട്ടിണിയുടെ ചൂടില്‍ വെന്തരിയുന്ന കുവൈത്തിലെ മരുഭൂ പ്രദേശങ്ങളില്‍ ആടു മേയ്ക്കുന്ന ജോലിക്കാര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. വിവിധ മേഖലകളിലെ സ്‌പോണ്‍സര്‍മാരുമായി സഹകരിച്ചാണ് സോഷ്യല്‍ ഫോറം റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തുന്നത്.

റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ബുബിയാന്‍, ശുമൈമ അല്‍ മഗസീല്‍ എന്നീ മേഖലകളില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. ആവശ്യമായ ഭക്ഷ്യ വിഭവങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്് അസ്‌ലം, സെക്രട്ടറി സെയ്യിദ് ബുഖാരി തങ്ങള്‍, കമ്മിറ്റി മെമ്പര്‍മാരായ ഉമര്‍, എന്‍ജിനീയര്‍ റഹീം, സകരിയ്യ, സോഷ്യല്‍ ഫോറം മെമ്പര്‍മാരായ മന്‍സൂര്‍, മുഹമ്മദ് നസീം, ജോബി എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്.

Tags:    

Similar News