പൗരത്വഭേദഗതിയിലെ വിവേചനം അപലപനീയം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ബാബരി മസ്ജിദിന്റെ വിധിയിലൂടെയും എന്‍ആര്‍സി പൗരത്വഭേദഗതിയിലൂടെയും ഒരുവിഭാഗത്തിനെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിച്ച നടപടികള്‍ക്കെതിരേ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് ബ്ലോക്ക് കണ്‍വന്‍ഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

Update: 2019-12-24 02:43 GMT

ജിദ്ദ: പൗരത്വഭേദഗതിയിലെ വിവേചനം അപലപനീയമാണെന്ന് ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് ബ്ലോക്ക് കണ്‍വന്‍ഷന്‍. ബാബരി മസ്ജിദിന്റെ വിധിയിലൂടെയും എന്‍ആര്‍സി പൗരത്വഭേദഗതിയിലൂടെയും ഒരുവിഭാഗത്തിനെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിച്ച നടപടികള്‍ക്കെതിരേ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് ബ്ലോക്ക് കണ്‍വന്‍ഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ബാബരി വിധിയെ ചരിത്രവിധിയായി ബിജെപി യും തല്‍പരകക്ഷികളും അവകാശപ്പെടുന്നതിനെ നിശിതമായി വിമര്‍ശിച്ചു. ബാബരി മസ്ജിദിന്റെ അകത്തളത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും മസ്ജിദ് തകര്‍ത്തതും കുറ്റകരമാണെന്നു കണ്ടെത്തിയ കോടതി, ബാബരി നിലനിന്നിരുന്ന സ്ഥലത്ത് അക്രമികള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിലൂടെ ജനങ്ങള്‍ക്ക് കോടതിയിലുണ്ടായിരുന്ന വിശ്വാസത്തെയാണ് ചോദ്യംചെയ്തത്.


 ഈ വിധി ചരിത്രവിധിയല്ല, മറിച്ച് വിചിത്രവിധിയാണ്. അതുപോലെ എന്‍ആര്‍സിയും പൗരത്വഭേദഗതിയും അടക്കം ഒട്ടനവധി ബില്ലുകളാണ് ധൃതിപ്പെട്ട് സര്‍ക്കാര്‍ ചുട്ടെടുത്തുകൊണ്ടിരിക്കുന്നത്. ഇത് സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ട നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമാണ്. ജനങ്ങള്‍ക്ക് ജനാധിപത്യമാര്‍ഗത്തില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ പോലിസിനെയും സംഘപരിവാരത്തെയും ഉപയോഗപ്പെടുത്തി വേട്ടയാടുന്നത് കണ്ടുനില്‍ക്കാനാവില്ല. രാജ്യത്തെ ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പാക്കുന്ന പരീക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണ്.

ചരിത്രം അയവിറക്കാനുള്ളതല്ല, മറിച്ച് ചരിത്രം ആവര്‍ത്തിക്കാനുള്ളതാണ് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസന്‍ ബീരാന്‍കുട്ടി സദസ്സിനെ ഓര്‍മപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ എം അബ്ദുല്ല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുജീബ് അഞ്ചച്ചവടി അധ്യക്ഷത നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സമരം നടത്തുന്ന സമരസഖാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അബ്ദുല്‍റഷീദ് പനങ്ങാങ്ങര മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് അയ്യൂബ്, ബ്രാഞ്ച് പ്രസിഡന്റ് ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News