ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് സംഗമം

Update: 2019-05-08 02:33 GMT

ജിദ്ദ: ലവ്‌ഷോര്‍ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ മക്കളുടെ രക്ഷിതാക്കളുമായുള്ള മുഖാമുഖവും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ച ഷറഫിയ സ്‌നാക്‌സ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

കോഴിക്കോട് ജില്ലയിലെ പന്നിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ എം ഫൗണ്ടേഷന്റെ കീഴില്‍ ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചാലഞ്ച്ഡ് ഇതിനകം അഞ്ചോളം സ്ഥാപനങ്ങളില്‍ മാനസികവും ബുദ്ധിപരവും ശാരീരികവുമായ അവശതയനുഭവിക്കുന്ന അറുന്നൂറോളം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന് മൂന്ന് ജില്ലകളിലായി കളമൊരുക്കിയിട്ടുണ്ട്. പന്നിക്കോട് കൂടാതെ മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്ത ഒതായി കൊണ്ടോട്ടി ബ്ലോക്കിലെ വാഴക്കാട് വയനാട് ജില്ലയിലെ മേപ്പാടി വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ലവ് ഷോര്‍ ജിദ്ദാ ചാപ്റ്റര്‍ ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് കളാന്തിരി 055 362 2357, ഡോ.ഇസ്മായില്‍ മരിതേരി 054 115 6656 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ലവ് ഷോര്‍ ജിദ്ദാ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് കളാന്തിരി, ജനറല്‍ കണ്‍വീനര്‍ ഡോ. ഇസ്മായില്‍ മരിതേരി, സക്കീര്‍ ഹുസൈന്‍ എടവണ്ണ, മൊയ്ദു മൂശാരി, അഷ്‌റഫ് പാരഗണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു 

Tags: