ഒമാനില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ഇന്നലെ ബാത്തിന എക്‌സ്പ്രസ്‌വേയില്‍ ട്രക്ക് ടയര്‍ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി മാവിലായി മാച്ചേരില്‍ കേളോത്ത് ഷുക്കൂറിന്റെ മകന്‍ ഷഫീഖിന്റെ (28) മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയത്തെ വിമാനത്തില്‍ നാട്ടിലെത്തിക്കാനാവുമെന്ന് ഫലജ് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

Update: 2019-04-05 19:30 GMT

ഫലജ്: ഇന്നലെ ബാത്തിന എക്‌സ്പ്രസ്‌വേയില്‍ ട്രക്ക് ടയര്‍ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി മാവിലായി മാച്ചേരില്‍ കേളോത്ത് ഷുക്കൂറിന്റെ മകന്‍ ഷഫീഖിന്റെ (28) മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയത്തെ വിമാനത്തില്‍ നാട്ടിലെത്തിക്കാനാവുമെന്ന് ഫലജ് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. താജ് അല്‍ ഫലജ് ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. എക്‌സ്പ്രസ്‌വേയില്‍ ലിവക്കും ഫലജിനുമിടയില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഷഫീഖ് സഞ്ചരിച്ച ത്രീ ടണ്‍ ട്രക്ക് അപകടത്തില്‍ പെട്ടത്.

റുസൈലില്‍ നിന്ന് പച്ചക്കറി എടുത്ത ശേഷം തിരിച്ച് വരും വഴിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്കില്‍ നിന്ന് തെറിച്ചുവീണ ഷഫീഖിന്റെ ദേഹത്തേക്ക് വാഹനം വീഴുകയായിരുന്നു. ട്രക്ക് ഓടിച്ചിരുന്ന പാകിസ്താന്‍ സ്വദേശിക്ക് അപകടത്തില്‍ പരിക്കുണ്ട്. എട്ട് വര്‍ഷമായി ഷഫീഖ് ഒമാനിലുണ്ട്. നസീമ മാതാവും ഫാത്തിമ ഭാര്യയുമാണ്. ഒരു വയസുള്ള നഫീസ ഏക മകളാണ്. ഒമാനില്‍ സന്ദര്‍ശക വിസയിലുണ്ടായിരുന്ന കുടുംബം ഒരുമാസം മുമ്പാണ് തിരിച്ചുപോയത്. 

Similar News