കുവൈത്തില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം; രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ

Update: 2021-04-09 01:19 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തി. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാക്കി ചുരുക്കി. കുവൈത്തില്‍ നിലവില്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടക്കാന്‍ അനുമതി രാത്രി എട്ടുവരെ മാത്രമാണ്. രാത്രി പത്തുവരെ നടക്കാന്‍ അനുമതി നല്‍കുന്നത് റമദാനിലാണ്. നേരത്തേ ഏപ്രില്‍ എട്ടുമുതല്‍ രാത്രി 10 വരെ നടക്കാന്‍ അനുമതിയുണ്ടെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ റെസ്‌റ്റോറന്റുകളിലെ ഡെലിവറി സമയവും സഹകരണ സംഘങ്ങളിലെ ഷോപ്പിങ് അപ്പോയിന്‍മെന്റും രാത്രി ഏഴുമുതല്‍ 10 വരെയാണ്. റമദാനില്‍ ഷോപ്പിങ് അപ്പോയിന്‍മെന്റ് രാത്രി ഏഴുമുതല്‍ 12 വരെയും റസ്‌റ്റോറന്റ് ഡെലിവറി രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെയുമാക്കും.

Curfew changes in Kuwait

Tags: