ക്രസന്റ് സെന്റര്‍ കുവൈത്ത് ഭാരവാഹികളെ തെരെഞ്ഞെടുത്തു

കോയ വളപ്പില്‍ അധ്യക്ഷതവഹിച്ച ചടങ്ങ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.

Update: 2019-01-23 17:39 GMT

ഫര്‍വാനിയ: ക്രസന്റ് സെന്റര്‍ കുവൈത്ത് നാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോയ വളപ്പില്‍ അധ്യക്ഷതവഹിച്ച ചടങ്ങ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സാമൂഹിക മാധ്യമ പ്രവര്‍ത്തകന്‍ ഫാറൂഖ് ഹമദാനി ഉല്‍ബോധന പ്രസംഗം നടത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ബേപ്പൂരും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഗഫൂര്‍ അത്തോളിയും, ക്രസന്റ് സേവിങ് സ്‌കീം റിപ്പോര്‍ട്ട് കണ്‍വീനര്‍ സലിം ഹാജിയും ക്രസന്റ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട് കണ്‍വീനര്‍ ഇല്യാസ് പാഴൂരും അവതരിപ്പിച്ചു.

നടപ്പ് വര്‍ഷം മുതല്‍ ക്രസന്റ് സെന്റര്‍ പുതുതായി അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളായ ക്രസന്റ് ഫാമിലി കെയര്‍ വൈസ് പ്രസിഡണ്ട് ശരീഫ് ഒതുക്കുങ്ങലും 1800 ദിനാര്‍ വരെ പലിശ രഹിത വായ്പ്പയായി നല്‍കുന്ന ക്രസന്റ് ഗോള്‍ഡന്‍ ലോണ്‍ പദ്ധതി സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരിയും പ്രഖ്യാപിച്ചു.

തുടര്‍ന്ന് 2019-2020 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുസ്തഫ കാരി(പ്രസിഡന്റ്), ഗഫൂര്‍ അത്തോളി(ജനറല്‍ സെക്രട്ടറി), ഇല്യാസ് പാഴൂര്‍(ട്രഷറര്‍), സലിം ഹാജി (വര്‍ക്കിംഗ് പ്രസിഡന്റ്), ഷാഹിദ് പി പി, ഇല്ലിയാസ് ബഹസ്സന്‍(വൈസ് പ്രസിഡണ്ടുമാര്‍), സിറാജുദ്ധീന്‍ കെ എ, ഷഫീക് വി എ(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണു ഭാരവാഹികള്‍.

ഉപദേശക സമിതി അംഗങ്ങളായി കോയ വളപ്പില്‍, അബ്ദുല്ല അടിയോട്ടില്‍, ശരീഫ് ഒതുക്കുങ്ങല്‍ എന്നിവരെയും ക്രസന്റ് സേവിങ്‌സ് സ്‌കീം കണ്‍വീനറായി ഫൈസല്‍ എ എം, ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം കണ്‍വീനറായി അബ്ദുല്ല അടിയോട്ടില്‍, പ്രോഗ്രാം ആന്റ് ഇവന്റ് കണ്‍വീനറായി ഷാഹുല്‍ ബേപ്പൂര്‍, മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനറായി മന്‍സൂര്‍ കുന്നത്തേരി, മതകാര്യ വിങ് കണ്‍വീനറായി നൗഷാദ് കക്കരയില്‍ എന്നിവരെയും 12 അംഗ പ്രവത്തക സമിതിയെയും തിരഞ്ഞെടുത്തു. ക്രസന്റ് ഗോള്‍ഡന്‍ ലോണിന്റെ ആദ്യ വിതരണം മെമ്പര്‍ അരിയില്‍ ഫാറൂഖിന് നല്‍കി സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. ഗഫൂര്‍ അത്തോളി നന്ദിപറഞ്ഞു. 

Tags:    

Similar News