'നിര്‍ഭയത്വമുള്ള വിശ്വാസം' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ 'നിര്‍ഭയത്വമുള്ള വിശ്വാസം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-02-07 15:33 GMT

ജിദ്ദ: അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാത്ത വിശ്വാസം ജീവിതത്തില്‍ നിര്‍ഭയത്വം പ്രദാനം ചെയ്യുന്നുവെന്ന് കെഎന്‍എം സെക്രട്ടറി സി സലീം സുല്ലമി എടക്കര പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ 'നിര്‍ഭയത്വമുള്ള വിശ്വാസം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനയില്‍ സര്‍വ്വ ശക്തനായ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും അവനില്‍ എല്ലാം സമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്ക് നിര്‍ഭയത്വം ലഭിക്കുന്നുവെന്നും അദ്ദേഹം സദസ്സിനെ ഉത്‌ബോധിപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ശിര്‍ക്കിന്റെ ലാഞ്ചനയേല്‍ക്കാത്ത വിശ്വാസം കൊണ്ട് തരണം ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബു നഹ്ദി സ്വാഗതവും ശിഹാബ് സലഫി നന്ദിയും പറഞ്ഞു. 

Tags: