കൊവിഡ്: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ മുനിസിപ്പല്‍, ബലദിയ്യ നിബന്ധനകള്‍ പാലിക്കണം-സൗദി സര്‍ക്കാര്‍

മുനിസിപ്പല്‍ ബലദിയ്യക്കനുസൃതമായി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതോടപ്പം എല്ലാദിവസവും തൊഴിലാളികളെ പരിശോധിച്ചിരിക്കണം.

Update: 2020-04-14 17:30 GMT

റിയാദ്: കൊവിഡ് 19 പ്രതിരോധനത്തിനു തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ മുനിസിപ്പല്‍, ബലദിയ്യ നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തിയായിരിക്കെണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുനിസിപ്പല്‍ ബലദിയ്യക്കനുസൃതമായി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതോടപ്പം എല്ലാദിവസവും തൊഴിലാളികളെ പരിശോധിച്ചിരിക്കണം. കൊവിഡ് ലക്ഷണമുള്ളവരെ പാര്‍പിക്കുന്നതിനു താമസ സ്ഥലത്ത് പ്രതേകം മുറി സജ്ജീകരിച്ചിരിക്കണം. ഏതെങ്കിലും തൊഴിലാളിക്കു കൊവിഡ് 19 ലക്ഷണം കണ്ടാല്‍ ഉടനെ 937 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

എല്ലാ ദിവസവും രണ്ട് പ്രാവശ്യം ടോയ്ലറ്റുകളും മറ്റു സ്ഥലങ്ങളും ഉപരിതലങ്ങളും രണ്ട് പ്രാവശ്യം കഴുകണം. ആഴ്ചയിലൊരിക്കല്‍ കഴുകി വൃത്തിയാക്കുന്നതോടൊപ്പം അണുവിമുക്തമാക്കുകയും വേണം. നിര്‍ബന്ധമായും സൗദി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി അംഗീകരിച്ച അണുനാശിനികളും ശുദ്ധീകരണ വസ്തുക്കളുമാണ് താമസ കേന്ദ്രങ്ങള്‍ ശുദ്ദീകരിക്കുന്നതിനു ഉപയോഗിക്കേണ്ടത്.

നിര്‍ബന്ധമായും കൈകള്‍കള്‍ക്ക് വേണ്ടി അണുവിമുക്ത ലായനി മുറികളികളില്‍ ഒരുക്കുന്നതോടപ്പം കവാടങ്ങളിലും ഇടനാഴികകളിലും മറ്റു പ്രാധാന സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കണം. എയര്‍ കണ്ടീഷണറുകളുടെ ഫില്‍റ്ററും അടുക്കളയിലെ എക്സസ്സ് ഫാനും വൃത്തിയാക്കുകയും അവ പ്രതേകം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. 

Tags: