യുഎഇയില്‍ 3,539 പേര്‍ക്ക് കൂടി കൊവിഡ്; 9 മരണം

Update: 2021-02-10 11:54 GMT

അബൂദബി: യുഎഇയില്‍ 3,539 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 2,993 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങളും പുതിയതായി റിപോര്‍ട് ചെയ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,36,142 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 3,16,053 പേരാണ് ഇതിനോടകം രോഗമുക്തരായത്. 956 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 19,133 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1,66,879 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.




Similar News