കൊവിഡ്: കുവൈത്തില്‍ രണ്ട് മരണം കൂടി; 81 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 511 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 298 ആയി.

Update: 2020-06-15 11:32 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 298 ആയി. 81 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 511 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 36,431 ആയി. ഇവരില്‍ 9,908 പേര്‍ ഇന്ത്യക്കാരാണ്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുമുള്ള വിഭാഗത്തില്‍പെട്ടവരാണ്. വൈറസ് ബാധിതരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ- 161, അഹമദി- 131, ഹവല്ലി- 74, കേപിറ്റല്‍- 37, ജഹറ- 108. രോഗികളുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വാനിയ- 27, ജിലീബ്- 40, സബാഹിയ- 29, ഫിര്‍ദൗസ്- 21, ഫഹാഹീല്‍- 21, സഅദ് അബ്ദുല്ല- 20 എന്നിങ്ങനെയാണ് വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 243, ഈജിപ്ത്കാര്‍- 53. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇന്ന് 711 പേരാണു രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 27,531 ആയി. ആകെ 8,602 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

Tags: