കൊവിഡ്: കുവൈത്തില്‍ ഇന്ന് രണ്ടുമരണം കൂടി; 805 പേര്‍ക്ക് വൈറസ് ബാധ

ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 90,387 ആയി. ആകെ 8,804 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.

Update: 2020-09-07 12:47 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 546 ആയി. രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവാണ് ഉണ്ടായത്. 805 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 90,387 ആയി. ഇന്ന് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.

അഹമ്മദി- 201, ജഹ്റ- 93, ഫര്‍വാനിയ- 155, ഹവല്ലി- 221, കേപിറ്റല്‍- 135. ഇന്ന് 516 പേരാണ് രോഗമുക്തരായത്. ഇതുവരെ 81,037 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആകെ 8,804 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു- 90. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,324 പേര്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,48,051 ആയി. 

Tags: