കൊവിഡ്: കുവൈത്തില്‍ ഇന്ന് രണ്ടുമരണം കൂടി; 533 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 404 ആയി.

Update: 2020-07-17 17:32 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 404 ആയി. 319 സ്വദേശികള്‍ അടക്കം 533 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 58,221 ആയി.

രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ- 119, അഹമ്മദി- 126, ഹവല്ലി- 74, കേപിറ്റല്‍- 60, ജഹറ- 174. എന്നാല്‍, രോഗബാധിതരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം പുറത്തുവിടുന്നത് നിര്‍ത്തലാക്കി. ഇന്ന് രോഗമുക്തരായത് 836 പേരാണ്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 48,381 ആയി. 9,436 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 143 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. 

Tags:    

Similar News